തേജ്പുര്: അസമിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ബിശ്വനാഥ് ജില്ലയില്‍, ചക്ല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി, പാര്‍ട്ടിയാണെന്നു പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിപ്പിച്ച ശേഷം പീഡിപ്പിച്ചു കൊലപ്പടുത്തി വീടിനടുത്തെ മരത്തില്‍ കെട്ടിത്തൂക്കുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കെത്തിയ ഏഴ് ആണ്‍കുട്ടികളാണ് അറസ്റ്റിലായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News