ക്രൂരതകള്‍ക്ക് അവസാനമില്ല,60 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്നതിന് പിന്നാലെ ആന്ധ്രയില്‍ നിന്നും ഞെട്ടിയ്ക്കുന്ന മറ്റൊരു വാര്‍ത്ത കൂടി.കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗൂട്ടനദേവി വേമാവാരം ഗ്രമത്തില്‍ 60 വയസുള്ള സ്ത്രീയ കൂട്ടബാത്സംഗത്തിനുശേഷം കൊലപ്പെടുത്തി.
വീട്ടിനുള്ളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.വിധവയായ സ്ത്രീ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.മൃതശരീരത്തിലെ സ്വകാര്യഭാഗങ്ങളില്‍ ചോരപ്പാടികള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇവര്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ അടയാളങ്ങളും ശരീരത്തിലുണ്ട്.
തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട വനിത വീട്ടില്‍ ജോലികള്‍ ചെയ്തിരുന്നത് കണ്ടതായി അയല്‍ക്കാര്‍ പറഞ്ഞു.വീട്ടില്‍ നിന്ന് കുറച്ച് പണവും ആഭരണങ്ങളും കാണാനില്ലെന്ന് പോലീസ് സംശയിക്കുന്നു.അക്രമിസംഘം സ്ത്രീയുടെ ശരീരത്തിലും വീട്ടിലും മുളകുപൊടി എറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.സംഭവവുമാ