വിശാഖപട്ടണം: ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ കഴുത്തില്‍ ഷര്‍ട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഐരവരപ്പള്ളി സ്വദേശിയായ 29 കാരനാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 19 ന് ബട്ലഹള്ളിക്കടുത്തുള്ള കൊനാപുര ഗ്രാമത്തില്‍ നിന്നായിരുന്നു ഇയാള്‍ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ് ഇയാൾ ബലാത്സംഗം ചെയ്തത് വ്യക്തമായത്.
സിസി ടിവി ദൃശ്യങ്ങളുടെയും മരിച്ച യുവതിക്കൊപ്പമുണ്ടായിരുന്നവരുടെയും സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായതെന്ന് പൊലീസ് പറഞ്ഞു. തൊഴിലാളിയായ ഇയാള്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ എത്തിയത്. ഇവിടെ വ്യത്യസ്തമായ തൊഴിലുകള്‍ ചെയ്താണ് ഇയാള്‍ ഉപജീവനമാര്‍ഗം നടത്തിയത്. ബട്ലഹള്ളി ഗ്രാമത്തിലെ പല്ലവി ബാറിനടുത്തായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
സംഭവത്തിന് രണ്ട് ദിവസം മുമ്പ് , സുഹൃത്തില്‍ നിന്ന് ഇയാള്‍ 5,000 രൂപ കടം വാങ്ങിയിരുന്നു. ശങ്കരപ്പ ഒക്ടോബര്‍ 18ന് ബാറില്‍ നിന്ന് നന്നായി മദ്യപിക്കുകയും അടുത്തുള്ള ഒരു മരത്തിനടിയില്‍ ഉറങ്ങുകയും ചെയ്തു. പിറ്റേ ദിവസവും ഇയാള്‍ മദ്യപിച്ചിരുന്നു. പിന്നീട് തന്റെ മൊബൈല്‍ ഫോണും കുറച്ച് പണവും നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ അത് തിരയുന്നതിനിടയില്‍ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും പാടത്ത് ജോലി ചെയ്യുന്നത് കാണുകയായിരുന്നു.
കോനാപുരയിലുള്ള ഒരാളുടെ ഭാര്യമാരും അവരിലൊരാളുടെ മകളുമായിരുന്നു അത്. ഇവര്‍ക്കരികിലേക്ക് പോയ ശങ്കരപ്പ സ്ത്രീകളുമായി സംസാരിക്കുന്നതിനിടെ മഴപെയ്തതോടെ പെണ്‍കുട്ടിയും അമ്മയും വീട്ടിലേക്ക് പോയി. എന്നാല്‍ കൈയ്യില്‍ കുടയുണ്ടായിരുന്നതിനാല്‍ മറ്റേ സ്ത്രീ അവിടെ തന്നെ നില്‍ക്കുകയും ചെയ്തു. മഴ പെയ്യാന്‍ ആരംഭിച്ചതോടെ സ്ത്രീ സമീപത്തെ മരത്തിന്റെ ചുവട്ടിലേക്ക് നീങ്ങി നിന്നു. ഈ അവസരം മുതലെടുത്താണ് ശങ്കരപ്പ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
അവള്‍ എതിര്‍ത്തപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ലൈംഗികമായി ബന്ധപ്പെടുകയായിരുന്നു.ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.