CrimeKeralaNews

അടൂരിലെ സ്വകാര്യ നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായി

പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്സിങ് സ്ഥാപനത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായതായി റിപ്പോള്‍ട്ട്. മലപ്പുറം വഴിക്കടവിലെ വാടക വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വൈദ്യപരിശോധനാ ഫലവും ഇത് ശരിവെയ്ക്കുന്നതായിരുന്നു. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്നാണ് പൂണെയ്ക്കുള്ള യാത്രയ്ക്കിടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

ഇവരോടൊപ്പമുണ്ടായിരുന്ന നിലമ്പൂര്‍ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മറ്റ് രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു പെണ്‍കുട്ടികളെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാളെ മാതാപിതാക്കളോടൊപ്പം വിട്ടു. ഈ മാസം 13നാണ് ഇവരെ കാണാതായത്. തുടര്‍ന്ന് സ്ഥാപന ഉടമ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button