തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പത്ത് നാല്‍പത് വര്‍ഷമായി താന്‍ ഈ തൊഴിലിനിറങ്ങിയിട്ട്. തന്റെ ഡി.എന്‍.എ എന്താണെന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. സംസ്ഥാന സെക്രട്ടറിയുടെ പദവിയില്‍ ഇരിക്കാന്‍ പോലും കോടിയേരി യോഗ്യനല്ല. പച്ച വര്‍ഗീയതയാണ് കോടിയേരി തനിക്കെതിരെ പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ തന്നെ അറിയാം. അതെ കുറിച്ച് ആദ്യം കോടിയേരി തന്നെ പറയട്ടെ . ബാക്കി കാര്യങ്ങള്‍ അതിന് ശേഷം പറയാമെന്നും തന്നെ കൊണ്ട് കൂടുതല്‍ ഒന്നും പറയിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News