തിരുവനന്തപുരം: ടി.പി. ചന്ദ്രഡേ് പ്രോട്ടക്കോള്‍ ലംഘിച്ച് രണ്ടായിരം പേര്‍ പങ്കെടുത്തതില്‍ സര്‍ക്കാര്‍ കേസെടുക്കാത്തത് എന്താണെന്ന ചോദ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടക്കോള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സമരങ്ങളെ വിമര്‍ശിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പോത്തന്‍കോട് സ്‌കൂളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൊവിഡ് പ്രോട്ടക്കോള്‍ ലംഘിച്ച് പങ്കെടുത്തതില്‍ ആരും കേസെടുത്തില്ല. മന്ത്രിമാരായ എ.സി. മൊയ്തീനെതിരെയും വി.എസ്. സുനില്‍ കുമാറിനെതിരെയും കൊവിഡ് പ്രോട്ടക്കോള്‍ ലംഘനത്തിന് കേസെടുത്തില്ല. ഇതൊക്കെ എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചടങ്ങില്‍ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പങ്കെടുത്തിരുന്നു. മാസ്‌ക് ധരിക്കാതെ കല്യാണത്തിന് നിരവധിയാളുകളാണ് പങ്കെടുത്തത്. ഇതൊക്കെ കൊവിഡ് പ്രതിരോധത്തിന്റെ വീഴ്ചകളല്ലേ എന്നും പ്രതിപക്ഷനേതാവ് ചോദ്യമുന്നയിച്ചു.