News
റെംഡെസിവറിന്റെ ഉല്‍പാദനം ഇരട്ടിയാക്കുന്നു
ന്യൂഡല്‍ഹി: കൊവിഡ് ബാധിതര്‍ക്കു നല്‍കുന്ന ആന്റിവൈറല്‍ കുത്തിവയ്പു മരുന്നായ റെംഡെസിവറിന്റെ ഉല്‍പാദനം ഇരട്ടിയാക്കുന്നു. 15 ദിവസത്തിനകം പ്രതിദിനം മൂന്ന് ലക്ഷമായി ഉല്‍പാദനം ഉയര്‍ത്താനാണു ശ്രമമെന്നു കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
നിലവിലുള്ള 20 പ്ലാന്റുകളില്‍ നിന്നു ഉല്‍പാദനം കൂട്ടുന്നതിനൊപ്പം 20 പുതിയ പ്ലാന്റുകള്‍ക്ക് അനുമതിയും നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളിലും മരുന്നിനു ക്ഷാമമായിട്ടുണ്ട്. റെംഡെസിവര്‍ ഇന്‍ജക്ഷന്റെ വില കഴിഞ്ഞദിവസം 2000 രൂപയോളം കുറച്ചിരുന്നു. മരുന്നു കയറ്റുമതിയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News