പാലാ:രാമപുരം ഫെറോന ദേവാലയത്തിന്‍റെ പഴയ പള്ളിയുടെ ഒരു ഭാഗം മഴയത്ത് തകര്‍ന്നു വീണു.രാവിലെ പള്ളിയില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടയിലാണ് വലിയ ശബ്ദത്തോടെ പഴയ പള്ളിയുടെ ഭാഗങ്ങള്‍ നിലംപൊത്തിയത്.
വിവാഹ ശേഷം നവ ദമ്പതികള്‍ ഈ ഭാഗത്തുകൂടി കടന്നു പോയ ഉടനെയാണ് വലിയ ശബ്ദത്തോടെ പഴയ കെട്ടിടം നിലം പൊത്തിയത്.ആര്‍ക്കും പരിക്കില്ല.വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിൽ ഏറെ പ്രശസ്തമായ ദേവാലയം പാലയ്ക്ക് സമീപത്തെ രാമപുരത്താണ് സ്ഥിതി ചെയ്യുന്നത്.
പുതിയതായി പണികഴിപ്പിച്ചിട്ടുള്ള പുത്തന്‍ പള്ളിയോട് ചേര്‍ന്നു നില്‍ക്കുന്ന പഴയ പള്ളിയുടെ ഭാഗങ്ങളാണ് തകര്‍ന്നു വീണത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News