NationalNewsRECENT POSTS
കേരള തീരദേശം ലക്ഷ്യമിട്ട് രാജ്യത്തിനു പുറത്തു നിന്നുള്ള ശക്തികള്‍ നീക്കം നടത്തുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
അമൃതപുരി: കേരളത്തിന്റെ തീരദേശം ലക്ഷ്യമിട്ട് രാജ്യത്തിനു പുറത്തു നിന്നുള്ള ശക്തികള്‍ നീക്കം നടത്തുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇത് നേരിടാന്‍ രാജ്യം സജ്ജമാണെന്നും കേരളത്തിന്റെ തീരദേശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യം പ്രതിഞ്ജാ ബദ്ധമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ അറുപത്തിയാറാം പിറന്നാള്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമായതിനാല്‍ തീരദേശം ലക്ഷ്യമിട്ട് ചില ബാഹ്യ ശക്തികള്‍ നീക്കം നടത്തുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News