ഇടുക്കി: തന്നെ അപകടപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്ന് പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മരിച്ച രാജ്കുമാറിന്റെ കൂട്ടുപ്രതിയായ ശാലിനി. സംഘത്തില്‍ ആളുകളെ ചേര്‍ത്തതുകൊണ്ടാണ് തന്നെ രാജ്കുമാര്‍ എംഡിയാക്കിയത്. രാജ്കുമാര്‍ കൂടുതല്‍ പണം വാങ്ങിയോയെന്ന് അറിയില്ല. കോടികളുടെ ബിസിനസ് നടന്നിട്ടില്ലെന്നും 15 ലക്ഷത്തിന്റെ ഇടപാടാണ് നടന്നതെന്നും ശാലിനി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്കുമാറിനെ പോലീസുകാര്‍ മര്‍ദ്ദിച്ചു. താന്‍ അത് കണ്ടിരുന്നു. പോലീസില്‍ ഏല്‍പ്പിക്കുന്നതിനിടെ നാട്ടുകാരും രാജ്കുമാറിനെ മര്‍ദ്ദിച്ചു. ഷര്‍ട്ടും കൊന്തയും ഊരിവെച്ച ശേഷം മുട്ടുകുത്തി ഇരിക്കാന്‍ രാജ്കുമാറിനോട് പോലീസ് ആവശ്യപ്പെട്ടു. പിന്നീട് ചൂരലുകൊണ്ട് കാലില്‍ അടിച്ചുവെന്നും ശാലിനി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News