CrimeKeralaNewsRECENT POSTS
കസ്റ്റഡി മരണം: ഇടുക്കി എസ്.പിയ്ക്ക് പങ്കുള്ളതായി ആരോപണം; സ്ഥലമാറ്റ നടപടി ഉണ്ടായേക്കുമെന്ന് സൂചന
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്.പിക്കും പങ്കുള്ളതായി ആരോപണം ശക്തമാകുന്നു. രാജ്കുമാറില്‍ നിന്ന് ഏതുവിധേനയും പണം കണ്ടെടുക്കാന്‍ എസ്.പി സമ്മര്‍ദം ചെലുത്തിയതായും കസ്റ്റഡിയിലിരുന്ന നാലുദിവസത്തേയും പൂര്‍ണവിവരങ്ങള്‍ എസ്.പി അറിഞ്ഞിരുന്നുവെന്നും രാജ്കുമാറിന്റെ ബന്ധുക്കള്‍ പറഞ്ഞു.
എസ്പിയുടെ വീഴ്ചകളെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. ഇടുക്കി എസ്.പിക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം കേസില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കേസെടുത്തില്ല. അസ്വാഭാവികമരണം സംബന്ധിച്ച കേസില്‍ മാത്രമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News