റിയാദ്: കനത്ത മഴ തുടരുന്ന ഹഫർ അൽ ബാതിനിൽ മഴക്കെടുതിയിൽ 7 മരണം. പതിനൊന്നു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. മഴ ആയിരത്തിലധികം ആളുകളെ ബാധിക്കുകയും 40 വാഹനങ്ങൾ നശിക്കുകയും ചെയ്‌തു. വീടുകൾ ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പ്രതി കൂല കാലാവസ്ഥയേത്തുടർന്ന് തുടർന്ന് ഹഫർ ബാതിനിൽ ഇന്നലെ മുതൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. മഴയിൽ കുടുങ്ങിയ 16 പേരെ സൗദി സുരക്ഷാ സേന രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഖഫ്ജി, അൽ ഖുറിയാത്ത എന്നിവിടങ്ങളിലും മഴ തുടരുകയാണ്. ഇന്നലെ ഇന്നും റിയാദ് വടക്ക്, അസീർ, ജിസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ആലിപ്പഴവർഷമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു