Kerala
കേരളത്തില്‍ കാലവര്‍ഷം ഉടന്‍,48 മണിക്കൂറിനുള്ളില്‍ മഴ തുടങ്ങുമെന്ന് സ്‌കൈമെറ്റ്
ന്യൂഡല്‍ഹി: അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റിന്റെ പ്രവചനം. ഇക്കൊല്ലം കാലവര്‍ഷം ദുര്‍ബലമാകാനാണ് സാധ്യതയെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റിലെ കാലാവസ്ഥാ വിദഗ്ദര്‍ പറയുന്നു.എല്‍നിനോ പ്രതിഭാസം മൂലം മുന്‍വര്‍ഷങ്ങളേ അപേക്ഷിച്ച് വേനല്‍ മഴയില്‍ ഗണ്യമായ കുറവുണ്ടായതായും കണക്കുകള്‍ ഉദ്ധരിച്ച് സ്‌കൈമെറ്റ് വ്യക്തമ്ക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News