പ്രധാനമന്ത്രിയെ കൊണ്ട് രണ്ടുപേര്‍ക്കാണ് ഗുണം; പരിഹാസവുമായി രാഹുല്‍ ഗാന്ധി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഉപകാരപ്രദമാണോ അല്ലയോ എന്നതല്ല ചോദ്യം, ആര്‍ക്കാണ് അദ്ദേഹം ഉപകാരപ്പെടുന്നത് എന്നതാണു ചോദ്യമെന്ന് രാഹുല്‍ പറഞ്ഞു. അദ്ദേഹത്തെ ഉപയോഗിച്ചു സമ്പത്ത് വര്‍ധിപ്പിക്കുന്ന രണ്ടു പേര്‍ക്കു മാത്രമാണു പ്രധാനമന്ത്രിയെക്കൊണ്ടു ഗുണമുള്ളതെന്ന് രാഹുല്‍ പരിഹസിച്ചു.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയല്‍ പ്രചാരണത്തിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. നരേന്ദ്ര മോദി ചൈനയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു പേരുടെ താത്പര്യങ്ങക്കായി മോദി പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
ജനാധിപത്യത്തെ ഒറ്റ പ്രഹരം കൊണ്ട് ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി നയിക്കുന്ന ബിജെപി സര്‍ക്കാരും ആര്‍എസ്എസും കഴിഞ്ഞ ആറു വര്‍ഷംകൊണ്ടു രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും തകര്‍ത്തെന്നും രാഹുല്‍ വിമര്‍ശിച്ചു.