മലപ്പുറം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി കേരളത്തിലെത്തി. ഇന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ രാത്രിയോടെ വയനാട്ടിലെത്തും.
പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ വെച്ചു തന്നെ യുഡിഎഫ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയാണ് നടത്തിയതെന്നും സീറ്റ് വിഭജന ചര്‍ച്ച നടത്തിയിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയുമായി തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും സൗഹൃദ ചര്‍ച്ചയാണ് നടത്തിയതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News