രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു
ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു. കത്ത് രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കുന്നു.
താന്‍ ഇപ്പോള്‍ കോണ്ഗ്രസ് അധ്യക്ഷന്‍ അല്ലെന്ന് നേരത്തെ രാഹുല്‍ഗാന്ധി് വ്യക്തമാക്കിയിരുന്നു.താന്‍ നേരത്തെ രാജി സമര്‍പ്പിച്ചു കഴിഞ്ഞുപുതിയ അധ്യക്ഷനെ തിരഞ്ഞടുക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ശരിയല്ല. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന നടപടികളില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ല.പുതിയ അധ്യക്ഷനെ ഒരു മാസം മുന്‍പ് തന്നെ പ്രവര്‍ത്തക സമിതി തിരഞ്ഞെടുക്കണമായിരുന്നുപ്രവര്‍ത്തക സമിതി ഇനിയെങ്കിലും ഉടന്‍ യോഗം ചേര്‍ന്ന് അധ്യക്ഷനെ തിരഞ്ഞെടുക്കണംപ്രവര്‍ത്തക സമിതി യോഗം എപ്പോള്‍ ചേരണമെന്ന് തീരുമാനിക്കേണ്ടത് താന്‍ അല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.