KeralaNews

എ ഐ ഉപയോ​ഗിച്ച് അന്തരിച്ച ​ഗായകരുടെ ശബ്ദം പുനഃസൃഷ്ടിച്ച് റഹ്മാൻ

ചെന്നൈ:നിര്‍മിതിബുദ്ധിയുടെ കാലഘട്ടമാണ് ഇത്. ഇതിന്റെ സാധ്യതകള്‍ അനന്തമാണ്. ഇന്ത്യന്‍ 2 (Indian 2) എന്ന ചിത്രത്തില്‍ ഡീ എയ്ജിങ് സാങ്കേതികവിദ്യ ഉപയോ?ഗിച്ച് കമല്‍ഹാസന്റെ (Kamal Haasan) ചെറുപ്പകാലം ചിത്രീകരിച്ചിരുന്നു. ഇപ്പോഴിതാ സം?ഗീതരം?ഗത്തും എ.ഐ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. അതിന് കാരണക്കാരനായതാകട്ടെ സാക്ഷാല്‍ എ.ആര്‍. റഹ്‌മാനും (AR Rahman).

ഐശ്വര്യ രജനികാന്ത് സംവിധാനംചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് റിലീസ് ചെയ്തത്. ഇതില്‍ തിമിരി എഴുദാ എന്ന ?ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച പ്രശസ്ത ?ഗായകരായ ബംബാ ബാക്കിയ, ഷാഹുല്‍ ഹമീദ് എന്നിവരാണ്. ഇരുവരുടേയും ശബ്ദം എ.ഐ സാങ്കേതികവിദ്യ ഉപയോ?ഗിച്ച് സം?ഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ പുനസൃഷ്ടിക്കുകയായിരുന്നു.

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായാണെന്നാണ് വിലയിരുത്തല്‍. സ്‌നേഹന്‍ ആണ് ഗാനത്തിന് വരികളെഴുതിയത്. ദീപ്തി സുരേഷ്, അക്ഷയ ശിവകുമാര്‍ എന്നിവരും ഇതേ ഗാനത്തില്‍ പാടിയിട്ടുണ്ട്. നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ എ.ആര്‍. റഹ്‌മാന്റെ പുത്തന്‍ പരീക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണവുമായെത്തിയത്.

എ.ആര്‍. റഹ്‌മാനുവേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ ?ഗായകനായിരുന്നു ബംബ ബാക്കിയ. 2022 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. ‘സര്‍ക്കാര്‍’,’യന്തിരന്‍ 2.0′, ‘സര്‍വം താളമയം’, ‘ബിഗില്‍’, ‘ഇരൈവിന്‍ നിഴല്‍’ തുടങ്ങിയവയിലാണ് അദ്ദേഹം ഈയിടെ പാടിയ മറ്റു?ഗാനങ്ങള്‍. ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ?ഗാനമാണ് ബംബ അവസാനമായി പാടിയത്.

എ.ആര്‍. റഹ്‌മാന്റെ പ്രിയ?ഗായകന്‍ കൂടിയായിരുന്ന ഷാഹുല്‍ ഹമീദ് 1997-ലാണ് അന്തരിച്ചത്. ചെന്നൈയിലുണ്ടായ കാറപകടത്തിലാണ് അദ്ദേഹം മരിച്ചത്. ജെന്റില്‍മാന്‍ എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെണ്‍കുട്ടീ, തിരുടാ തിരുടായിലെ രാസാത്തി എന്‍ ഉസിര്, മെയ് മാദത്തിലെ മദ്രാസി സുത്തി, കാതലനിലെ ഊര്‍വസി ഊര്‍വസി, പെട്ടാ റാപ്പ്, ജീന്‍സിലെ വാരായോ തോഴീ തുടങ്ങി നിരവധി ?ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 9-ന് ചിത്രം തിയറ്ററുകളിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker