ആലപ്പുഴ: രാമക്ഷേത്രം നിര്‍മാണത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടി.ജി രഘുനാഥപിള്ള. സംഭവത്തില്‍ പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ല. പാര്‍ട്ടി വിഷയത്തില്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കും. പാര്‍ട്ടിയേക്കാള്‍ വലുതാണ് ഭഗവതിയെന്നും രഘുനാഥപിള്ള വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ചേര്‍ത്തല കടവില്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയില്‍ നിന്നു ക്ഷേത്രനിര്‍മാണ ഫണ്ടിലേക്ക് പണം വാങ്ങി രസീത് നല്‍കുന്ന ചിത്രം പുറത്തുവന്നതോടെയാണ് രഘുനാഥപിള്ള വിവാദത്തിലായത്.
ക്ഷേത്രഭാരവാഹി എന്ന നിലയ്ക്കാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് പ്രതികരിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News