Home-bannerKeralaNews
സ്‌കൂളില്‍ ഇന്‍സര്‍ട്ട് ചെയ്തുവന്നതിന് പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദ്ദനം,അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോക്കി സ്റ്റിക് ഉപയോഗിച്ച മര്‍ദ്ദിച്ചു. സ്‌കൂളില്‍ ഇന്‍സെര്‍ട്ട് ചെയ്ത് വന്നതിനാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതെന്ന് പറയുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.തിരുവനന്തപുരം നെടുവേലി ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം.
സ്‌കൂളിലെ സുരക്ഷാജീവനക്കാരന്‍ നോക്കി നില്‍ക്കേ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥി പൊലീസിനും സ്‌കൂള്‍ അധികൃതര്‍ക്കുമാണ് പരാതി നല്‍കിയത്.ആരോപണവിധേയരായ അഞ്ച് കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ സസ്പെന്റ് ചെയ്തു.പിടിഎ യോഗം ചേര്‍ന്ന് അടുത്ത നടപടി ആലോചിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News