കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു. കാസര്‍കോട് ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ അര്‍മാന്റെ മുടിയാണ് ഒരുസംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുറിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് റാഗിങ്ങിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന. ബുധനാഴ്ചയാണ് സംഭവമുണ്ടായത്.
റാഗിങ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ത്ഥിയും രക്ഷിതാവും ഇതേവരെ ഇതില്‍ പരാതിപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെപ്പറ്റി പരാതി ലഭിച്ചിട്ടില്ലെന്ന് മഞ്ചേശ്വരം പൊലീസ് അധികൃതരും സൂചിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News