നഗ്‌നശരീരം കാണണമെന്ന് തോന്നുകയാണെങ്കില്‍ സ്വയം കണ്ണാടിയില്‍ നോക്കണം; മാധ്യമപ്രവര്‍ത്തകനോട് രാധിക ആപ്തെ
രാധിക ആപ്തെ പ്രധാന വേഷത്തിലെത്തിയ പാര്‍ച്ഡ് എന്ന ചിത്രത്തിലെ ബോള്‍ഡ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.
ഒരു പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. പുറത്തായ രംഗങ്ങള്‍ സിനിമയുടെ വിജയത്തിന് സഹായിച്ചിരുന്നുവോ എന്നായിരുന്നു രാധികയോട് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതിന് രൂക്ഷമായ ഭാഷയിലായിരുന്നു രാധികയുടെ മറുപടി.
”ക്ഷമിക്കണം, നിങ്ങളുടെ ചോദ്യം മണ്ടത്തരമാണ്. നിങ്ങളെ പോലുള്ളവരാണ് വിവാദങ്ങളുണ്ടാക്കുന്നത്. നിങ്ങള്‍ വീഡിയോ കാണുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്തവരാണ്. നിങ്ങളില്‍ നിന്നുമാണ് വിവാദമുണ്ടാകുന്നത്” എന്നായിരുന്നു രാധികയുടെ ആദ്യ പ്രകടനം.
”ഞാന്‍ ഒരു കലാകാരിയാണ്. ഒരു ജോലി ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ചെയ്യും. നിങ്ങള്‍ നിങ്ങളുടെ കൊക്കൂണില്‍ നിന്നും പുറത്ത് വന്ന് ലോക സിനിമയിലേക്ക് നോക്കിയാല്‍, പുറത്തുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാല്‍, സ്വന്തം ശരീരത്തെ കുറിച്ച് നാണക്കേടില്ലാത്തവര്‍ ചെയ്യുന്നത് കണ്ടാല്‍ ഈ ചോദ്യം എന്നോട് ചോദിക്കില്ലായിരുന്നു” എന്നും രാധിക പറഞ്ഞു.
സ്വന്തം ശരീരത്തെ കുറിച്ച് നാണക്കേടുള്ളവര്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് അറിയാന്‍ ജിജ്ഞാസയുണ്ടാവുകയുള്ളൂവെന്നും രാധിക പറഞ്ഞു. നാളെ നിങ്ങള്‍ക്കൊരു നഗ്‌നശരീരം കാണണമെന്ന് തോന്നുകയാണെങ്കില്‍ സ്വയം കണ്ണാടിയില്‍ നോക്കണമെന്നും രാധിക ചോദ്യകര്‍ത്താവിനോട് പറയുന്നുണ്ട്.