‘ഫെമിനിസ്റ്റ്’ എന്ന് വാക്കിന്റെ അര്‍ത്ഥം മനസിലാക്കാത്തവരാണ് ആ വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണെന്നും സ്ത്രീകള്‍ തങ്ങളുടേതായ അഭിപ്രായം തുറന്ന് പറയുമ്പോഴാണ് അവര്‍ ‘ഫെമിനിച്ചി’കളായി മുദ്രകുത്തപ്പെടുന്നതെന്നും രചന പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രചന ഇക്കാര്യം തുറന്നുപറഞ്ഞത്.
താനും ഒരു ഫെമിനിസ്റ്റ് തന്നെയാണെന്നും രചന വ്യക്തമാക്കി. സമത്വം വേണ്ടത് തന്നെയാണ്, ഓരോ കുടുംബത്തിലും മാതാപിതാക്കള്‍ ആണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന അതേ പ്രാധാന്യം പെണ്‍കുട്ടികള്‍ക്കും കൊടുത്താല്‍ തീരുന്ന പ്രശ്നം മാത്രമാണ് ഈ അസമത്വമെന്നും രചന അഭിപ്രായപ്പെട്ടു.