KeralaNews

‘ആദരാഞ്ജലി’ക്ക് എന്താണ് കുഴപ്പം? ഇനി വരാനിരിക്കുന്ന എല്ലാ യാത്രകള്‍ക്കും മുന്‍കൂര്‍ ആദരാഞ്ജലികള്‍’; കുറിപ്പ് വൈറല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന പരസ്യം സോഷ്യല്‍ മീഡിയകളില്‍ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇതു വലിയ ചര്‍ച്ചയായി. സംഭവത്തില്‍ അട്ടിമറി ആരോപിച്ച് വീക്ഷണം മാനേജ്മെന്റ് തന്നെ രംഗത്തുവരികയും ചെയ്തു.

എന്നാല്‍ ചിലരെങ്കിലും ആദരാഞ്ജലിക്ക് എന്താണു കുഴപ്പമെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. അത്തരമൊരു ചോദ്യമാണ്, ഗാനരചയിതാവും കവിയുമായ ആര്‍കെ ദാമോദരന്‍ ഈ കുറിപ്പില്‍ ഉന്നയിക്കുന്നത്.

കുറിപ്പ്

ആദരാഞ്ജലിവിവാദം; ആദരാഞ്ജലി എന്ന വാക്കിനര്‍ത്ഥം ആദരവിന്റെ അഞ്ജലി (തൊഴുകൈ, ബഹുമതിചിഹ്നം,അര്‍ച്ചനം) എന്നാണ്. ആദരവ് പ്രകടിപ്പിക്കുന്നിടത്തെല്ലാം, അത് മരണസന്ദര്‍ഭത്തില്‍ മാത്രമല്ല, മറ്റ് ഏത് സമാദരണസന്ദര്‍ഭത്തിലുമാവാം. മലയാളി, മരണശേഷം മാത്രമാണ് ഏത് മാന്യ വ്യക്തിയെയും ആദരിക്കുക എന്നുള്ളതിനാലാവാം ‘ആദരാഞ്ജലി ‘ എന്ന ആദരണീയപദം അന്ത്യരംഗത്തു മാത്രം കടന്നുവന്നത്.

ഈ തെറ്റിദ്ധാരണ തിരുത്താന്‍ ‘വീക്ഷണവാര്‍ത്ത’ക്ക് കഴിഞ്ഞു എന്നതാണ് ഭാഷാഭാഗ്യം ! എന്നെ ഭാഷാശുദ്ധി പഠിപ്പിച്ച ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ എല്ലാ ഗുരുനാഥന്മാര്‍ക്കും ഈ വിനീതശിഷ്യന്റെ ആദരാഞ്ജലികള്‍ .ഇനി വരാനിരിക്കുന്ന ഇതര രാഷ്ട്രീയപാര്‍ട്ടികളുടെയെല്ലാം പ്രചാരണപര്യടനയാത്രകള്‍ക്ക് എന്റെ മുന്‍കൂര്‍ ആദരാഞ്ജലികള്‍, ആശംസകള്‍,മംഗളവചസ്സുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker