തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; ജീവന്‍ തിരികെ ലഭിച്ചത് തലനാരിഴയ്ക്ക്
കാട്ടാക്കട: തൊഴിലുറപ്പ് ജോലിക്കിടെ ജോലിക്കിടെ കണ്ട പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. നെയ്യാര്‍ഡാമിന് സമീപം മരക്കുന്നത്താണ് സംഭവം. പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. നിസാര പരിക്കുകളോടെ ഭുവനചന്ദ്രന്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം നാല് മണിക്കായിരുന്നു സംഭവം. നെയ്യാര്‍ഡാം കിക്മ കോളജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്നു ഭുവന ചന്ദ്രന്‍നായരുള്‍പ്പെടുന്ന 55 അംഗ തൊഴിലാളി സംഘം.
https://youtu.be/vZYJuXx0JqQ
സ്ഥലത്ത് പെരുമ്പാമ്പിനെ കണ്ട തൊഴിലുറപ്പ് ജോലിക്കാര്‍ 10 അടിയിലേറെ നീളമുള്ള പാമ്പിനെ പിടിച്ച് വനപാലകരെ ഏല്‍പിക്കാന്‍ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് വാല്‍ കഴുത്തില്‍ ചുറ്റി. ആദ്യം പകച്ചെങ്കിലും ഇവര്‍ ധൈര്യം കൈവിട്ടില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പാമ്പിനെ വനപാലകരെ ഏല്‍പ്പിച്ചു.