24.7 C
Kottayam
Monday, May 20, 2024

പബ്ജി ഇന്ത്യയില്‍ തിരികെ എത്തുന്നു! പേരില്‍ മാറ്റം; ഗെയിം ടീസര്‍ പുറത്ത്

Must read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധിച്ച ഫസ്റ്റ് പേഴ്‌സണ്‍ ഷൂട്ടര്‍ ഗെയിം പബ്ജി പേര് മാറി എത്തുന്നു. ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍-ഇന്ത്യ എന്ന പേരിലാണ് പബ്ജി ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. നിര്‍മാതാക്കള്‍ ഗെയിമിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗെയിമിന്റെ വെബ്‌സൈറ്റും പ്രവര്‍ത്തനം ആരംഭിച്ചു. ഗെയിം എന്ന് പുറത്തിറങ്ങും എന്നതിനെപ്പറ്റി വ്യക്തതയില്ല. എങ്കിലും ഉടന്‍ പ്രീ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നാണ് വിവരം. ഈ മാസമോ അടുത്ത മാസമോ ഗെയിം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയില്‍ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായി പബ്ജി ഇന്ത്യന്‍ പതിപ്പും ഇവര്‍ പുറത്തിറക്കി. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു. ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യന്‍ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദക്ഷിണ കൊറിയയിലെ ബ്ലൂഹോള്‍ എന്ന ഭീമന്‍ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റണ്‍ എന്ന കമ്പനിയുടെ കീഴിലെ ബ്രാന്‍ഡായ പബ്ജി കോര്‍പ്പറേഷനാണ് ഈ ഗെയിമുകള്‍ നിര്‍മിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെന്‍സന്റ് ഗെയിംസിന്റെ ചൈനയിലെ സെര്‍വറുകളിലാണ് ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതാണ് പബ്ജിയുടെ ഇന്ത്യയിലെ നിരോധനത്തിനു കാരണമായത്. ഇതിനു പിന്നാലെ ടെന്‍സെന്റില്‍ നിന്ന് ഇന്ത്യയിലെ ഗെയിം വിതരണം പബ്ജി തിരികെ വാങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week