KeralaNewsRECENT POSTS
കനത്ത മഴ: പി.എസ്.സി നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നാളെ (09-08-2019) നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജയില്‍ വകുപ്പിലേക്കുള്ള വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് II (കാറ്റഗറി നമ്ബര്‍ 124/2018) പരീക്ഷയാണ് മാറ്റിവച്ചത്. നാളെ രാവിലെ 7.30 മുതല്‍ 9.15 വരെയാണ് പരീക്ഷ നടത്താനിരുന്നത്.
പരീക്ഷ നടക്കേണ്ടിയിരുന്ന ചില കേന്ദ്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായി സര്‍ക്കാര്‍ മാറ്റിയതിനാലും കേരളത്തില്‍ പരക്കെ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും പരീക്ഷ മാറ്റിവയ്ക്കുകയാണെന്ന് പിഎസ്സി അറിയിച്ചു. മാറ്റിവച്ച പരീക്ഷ ഈ മാസം 30 ന് തന്നെ നടക്കുമെന്നും പരീക്ഷാ സമയത്തിലും പരീക്ഷാ കേന്ദ്രത്തിലും മാറ്റമുണ്ടാകില്ലെന്നും പിഎസ്സി അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ദിവസം രാവിലെ ഹാള്‍ ടിക്കറ്റുമായി ഹാജരാകണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News