ബംഗളൂരു: പൊറോട്ടയ്ക്ക് അമിത ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തി കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ്. റൊട്ടി വിഭവങ്ങളുടെ കൂട്ടത്തില്‍ പൊറോട്ട പെടില്ല എന്നാണ് അമിത നിരക്കിന് അധികൃതര്‍ നല്‍കുന്ന ന്യായം.
ഗോതമ്പ് പൊറോട്ട അടക്കം എല്ലാ തരം പൊറോട്ടയ്ക്കും റൊട്ടിയുടെ ജിഎസ്ടി തന്നെയാണെന്ന് റൂള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ഡി ഫ്രഷ് കമ്പനിയാണ് അതോറിറ്റിയെ സമീപിച്ചത്. ചപ്പാത്തിക്കും റൊട്ടിക്കും 5% ജിഎസ്ടിയാണ് ഈടാക്കുന്നത്. എന്നാല്‍ പൊറോട്ട റൊട്ടി ഇനത്തില്‍ ഉള്‍പ്പെടില്ലെന്ന് കാട്ടി 18% ജിഎസ്ടി ഏര്‍പ്പെടുത്തുമെന്ന് അതോറിറ്റി അറിയിക്കുകയായിരുന്നു.
അന്യായമായ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭക്ഷണത്തിനുമേലുള്ള ഇത്തരം വിവേചനം നീതീകരിക്കാനാകില്ലെന്ന് നിരവധിപേര്‍ പ്രതികരിച്ചു. #HandsOffPorotta എന്ന ഹാഷ്ടാഗില്‍ മലയാളികളുള്‍പ്പെടെ പ്രതിഷേധത്തില്‍ മുന്നിലുണ്ട്.