Home-bannerNationalPolitics
പ്രിയങ്ക ഗാന്ധിയുടെ വാട്ട്സ് ആപ്പ് ചോർത്തി
ന്യൂ ഡൽഹി : നരേന്ദ്രമോദി സർക്കാർ പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചാരസോഫ്റ്റ്‍ വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് ആരോപണം. പ്രിയങ്ക ഗാന്ധിക്കും ഫോൺ ചോർത്തിയെന്ന വാട്ട്സ്ആപ്പ് മെസേജ് അയച്ചുവെന്നു എഐസിസി വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. പെഗാസസ് ഫോൺ ചോർത്തി എന്ന വാട്ട്സ്ആപ്പിന്റെ മെസേജ് ആണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. വിഷയത്തില്‍ സർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. ഫോൺ ചോർത്തൽ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സർക്കാർ നടപടി എടുത്തില്ല. വിവരം ചോർത്തലിൽ മോദി സർക്കാർ കളവ് പറയുന്നുവെന്നും,മോദി സർക്കാർ “ചാര ” സർക്കാർ ആണെന്നും സമ്മേളനത്തില്‍ രൺദീപ് സുർജേവാല വിമർശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News