ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. സമരത്തിനിടെ മരിച്ച കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് അപകടം. ഹാപുരില്‍ വെച്ച് വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പ്രിയങ്ക ഗാന്ധി സുരക്ഷിതയാണെന്നും പരിക്കുകള്‍ ഇല്ലെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പ്രിയങ്ക സഞ്ചരിച്ച കാറിനു പുറകില്‍ നാല് വാഹനങ്ങള്‍ ഉണ്ടായിരുന്നു. പ്രിയങ്ക സഞ്ചരിച്ച കാറിന്റെ ചില്ലില്‍ അഴുക്ക് നിറഞ്ഞതിനാല്‍ കൃത്യമായ കാഴ്ച ഡ്രൈവര്‍ക്കില്ലായിരുന്നു.
കാഴ്ചക്കുറവ് മൂലമുള്ള അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ കാര്‍ പെട്ടന്ന് നിര്‍ത്തുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News