Entertainment
ബോളിവുഡ് ലുക്കില്‍ പ്രിയ വാര്യര്‍! ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കില്‍ നടി പ്രിയ വാര്യര്‍. താരത്തിന്റെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘ശ്രീദേവി ബംഗ്ലാവ്’ എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ താരത്തിന്റെ ഒറ്റ കണ്ണിറുക്കല്‍ ലോകം മൊത്തം ഏറ്റെടുത്തിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News