വിശ്വാസത്തോടെ മുന്നേറുമ്പോള്‍ ജീവിതം തന്നെ തള്ളിയിടുന്നതിന്റെ ഉദാഹരണം; ഷൂട്ടിംഗിനിടെ വീഴുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് പ്രിയ വാര്യര്‍
ഷൂട്ടിങ്ങിനിടെ നടി പ്രിയ വാര്യര്‍ വീണു. പ്രിയ തന്നെയാണ് വീഴുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഓടി വന്ന് നായകന്റെ തോളത്തമരുന്ന രംഗത്തില്‍ ബാലന്‍സ് തെറ്റി പ്രിയ നിലത്തുവീഴുകയായിരുന്നു. വിശ്വാസത്തോടെ മുന്നേറുമ്പോള്‍ ജീവിതം തന്നെ തള്ളിയിടുന്നതിന്റെ ഉദാഹരണം എന്നാണ് ഈ വീഴചയെ പ്രിയ ക്യാപ്ഷനില്‍ വിവരിച്ചത്.
ആദ്യ ചിത്രമായ ‘ഒരു അഡാര്‍ ലവ്’ലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ പേരെടുത്തത്. സിനിമ റിലീസ് ചെയ്യുന്നതിനും വളരെ മുന്‍പ് തന്നെ ലോകമെമ്പാടും പ്രിയയെ അറിഞ്ഞു. ഒട്ടേറെ ഫാന്‍സും ഉണ്ടായി. നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന പേരില്‍ വിവാദമായ ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടെ അടുത്ത ചിത്രം.
പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദത്തിലായ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ കഥയാണിതെന്നാണ് അഭ്യൂഹങ്ങള്‍ പരന്നു. ശ്രീദേവി എന്നാണ് ചിത്രത്തിലെ പ്രിയയുടെ കഥാപാത്രത്തിന്റെ പേരും.
സൂപ്പര്‍ നായികയെയാണ് താന്‍ ‘ശ്രീദേവി ബംഗ്ലാവി’ല്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഗ്ലാമര്‍ ചിത്രങ്ങളുമായി പ്രിയ ആരാധകരുടെ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
https://www.instagram.com/p/CLtSdAdgPOc/?utm_source=ig_web_copy_link