പ്രണയാർദ്രരായി പ്രിയ വാരിയരും റംസാനും.. റോമാന്റിക് വീഡിയോ വൈറൽ
കൊച്ചി:ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ താരമാണ് പ്രിയ വാരിയർ. ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിൽ കണ്ണിറുക്കി കാണിച്ചാണ് താരം ഇന്ത്യയിൽ മൊത്തം സെൻസേഷനൽ ആയി മാറിയത്. ഡാൻസ് റിയാലിറ്റി ഷോകളിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയെടുത്ത താരമാണ് റംസാൻ.
പിന്നെ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് ൽ മത്സരാർത്ഥി എന്ന നിലയിലും റംസാൻ പ്രത്യക്ഷപ്പെട്ടു. പിന്നീട് താരം സിനിമകളിൽ ഡാൻസ് സ്റ്റെപ്പ് ചെയ്തു കൊണ്ട് പ്രേക്ഷകരെ നേടിയെടുക്കുകയും ചെയ്തു. ഈ രണ്ടു പേരും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്.
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന സെലിബ്രറ്റികൾ ആണ് പ്രിയ പ്രകാശ് വാരിയരും രാംസാനും. താരങ്ങൾ സജീവമായി സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ തന്നെയാണ് പ്രിയ കൂടുതൽ കാണപ്പെടാറുള്ളത്.
ഒരുപാട് ഡാൻസ് വീഡിയോകൾ റംസാൻ നിരന്തരമായിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് അറിയപ്പെട്ട സെലിബ്രിറ്റികളുടെ കൂടെ റംസാൻ ചെയ്ത കിടിലൻ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു മുൻപ് പ്രശസ്ത മലയാള സിനിമാ താരം സാനിയ ഇയ്യപ്പന്റെ കൂടെയും ലേഡി ബിഗ്‌ബോസ് ദിൽഷയുടെ കൂടെയും ഡാൻസ് വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്രാവശ്യം ഡാൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പ്രിയ പ്രകാശ് വാരിയർക്കൊപ്പമാണ്.
ഇരുവരും ഒന്നിച്ചുള്ള കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുന്ന ഈ വീഡിയോയിൽ ഇരുവരും ഒരുമിച്ച് ഇന്റിമേറ്റ് ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃഷ, വിജയ് സേതുപതി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ 96 ലെ കാതലേ കാതലേ എന്ന് ഗാനത്തിനുള്ള സ്റ്റെപ്പിൽ ആണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്.