രാമായണക്കാറ്റേ… റീമിക്‌സുമായി പ്രിയ വാര്യറും നീരജ് മാധവും
മോഹന്‍ ലാലിന്റെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ അഭിമന്യുവിലെ രാമായണക്കാറ്റേ എന്‍ നീലാംബരി ക്കാറ്റേ… എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സുമായി അണിയറയില്‍ ഒരു ന്യൂ ജനറേഷന്‍ ചിത്രം ഒരുങ്ങുന്നു. ഒരു അടാര്‍ ലൗവ്വിലൂടെ താരമായ പ്രിയാവാര്യരും നീരജ് മാധവുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നത്. അതേസമയം പ്രിയ ചിത്രത്തിന്റെ ഗാനരംഗത്ത് മാത്രമെ പ്രത്യക്ഷപ്പെടുന്നുള്ളുവെന്നാണ് റിപ്പോര്‍ട്ട്. രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന ‘ക’ എന്ന ചിത്രത്തിലാണ് രാമായണക്കാറ്റിന്റെ റീമിക്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫ്ളെയര്‍ സതീഷാണ് ഇതിന്റെ കോറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം ഒരുക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യുവിലെരാമായണകാറ്റേ എന്ന ഗാനത്തിന് ഈണം പകര്‍ന്നത് രവീന്ദ്രനാണ്. ഗാനരചന നിര്‍വഹിച്ചത് കൈതപ്രം. എം.ജി ശ്രീകുമാറും ചിത്രയുമാണ് ഗാനം ആലപിച്ചത്.