ദർശന പാടി പ്രിയാ വാര്യർ,കയ്യടിച്ച് ആരാധകർ
കൊച്ചി:അഭിനയത്രി എന്ന നിലയില്‍ മാത്രമല്ല ഗായികയായും ആരാധകരുടെ മനം കവര്‍ന്ന താരമാണ് പ്രിയ വാര്യര്‍.
തന്റെ ആരാധകര്‍ക്കായി ഇടയ്ക്ക് പാട്ടുകള്‍ പാടാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. സൂപ്പര്‍ഹിറ്റായി മാറിയ ദര്‍ശന സോങ്ങാണ് പ്രിയ ആരാധകര്‍ക്കായി പാടിയത്.
വിഡിയോ വൈറല്‍
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ഗാനം വലിയ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഗാനവുമായി പ്രിയ എത്തിയത്. അതിനിടെ വിഡിയോയ്ക്ക് താരം നല്‍കിയ കാപ്ഷനും ആരാധകരുടെ മനം കവരുന്നുണ്ട്. കോള്‍ഡ് വന്നപ്പോള്‍ ശബ്ദം നന്നായി എന്ന അടിക്കുറിപ്പിലാണ് താരം പാട്ട് പങ്കുവച്ചിരിക്കുന്നത്. ഹെഷാം അബ്ദുള്‍ റഹ്മാന്‍, വിനീത് ശ്രീനിവാസന്‍, പ്രണവ്, ദര്‍ശന എന്നിവരെ താരം ടാഗും ചെയ്തിട്ടുണ്ട്.
എന്തായാലും ആരാധകരുടെ മനം കവരുകയാണ് പ്രിയയുടെ ഗാനം. നിരവധി പേരാണ് താരത്തിന് പ്രശംസിച്ചുകൊണ്ട് എത്തുന്നത്. അതിന് പിന്നാലെ ചിലര്‍ തങ്ങളുടെ ഇഷ്ടഗാനങ്ങള്‍ ആലപിക്കണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്തെത്തി. രജീഷ വിജയന്‍ നായികയായി എത്തിയ ഫൈനല്‍സിലെ ഒരു ഗാനവും പ്രിയ ആലപിച്ചിട്ടുണ്ട്