KeralaNews

Bus Strike:സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെഅനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: നിരക്ക് വര്‍ധന (fair cgharge hike)ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ(praivate b us) അനിശ്ചിതകാല പണിമുടക്ക് (imdefinite strike)തുടങ്ങി.പണിമുടക്കിനെ നേരിടാന്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി (ksrtc)ബസ്സുകള്‍ സര്‍വീസ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.കെ എസ് ആര്‍ ടി സി ബസ്സുകള്‍ കുറവുള്ള മലബാര്‍ ജില്ലകളില്‍ പണി മുടക്ക് ജനജീവിതത്തെ ബാധിച്ചേക്കും.

ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും ബാധിക്കും.ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.മിനിമം  ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.

കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.  രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുകയാണ്. 

വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർധന സാധാരണക്കാർക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്. എന്നാൽ കണ്‍സെഷൻ നിരക്ക് വർധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാർജ് വർധനയിൽ എൽ ഡി എഫി ന്‍റെ അനുമതിയും വൈകുകയാണ്. വരും ദിവസങ്ങളിൽ ഓട്ടോ ടാക്സി പണി മുടക്കും തുടങ്ങിയേക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker