KeralaNews

മൊഴിയായി നല്‍കുന്നത് പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍;പോലീസിനെ വലിപ്പിച്ച് ദിലീപ്, പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന നിലപാടിലുറച്ച് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ ആസൂത്രിതമായി കളവ് പറയുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ് പ്രതികള്‍ മൊഴിയായി നല്‍കുന്നത്. ഗൂഢാലോചന തുറന്നു പറഞ്ഞ കുറ്റാരോപിതനെ മറ്റ് പ്രതികള്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നും പോലീസ് വിശദീകരിച്ചു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതല്‍ സമയം തേടിയുള്ള പ്രോസിക്യൂഷന്‍ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നാണ് ആവശ്യം. ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള 5 പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കോടതി ചോദ്യം ചെയ്യലിനായി അനുവദിച്ചു സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലാകും ഇന്ന് ഉണ്ടാവുക.

ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യങ്ങളും ഇന്ന് ഉണ്ടാകും. കഴിഞ്ഞ ദിവസം അവസാന രണ്ട് മണിക്കൂര്‍ ദിലീപിനെ ഒറ്റക്കിരുത്തി എസ് പി മോഹന ചന്ദ്രന്‍ ചോദ്യം ചെയ്തിരുന്നു. റാഫി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിരിന്നു ദിലിപീനോടുള്ള ചോദ്യങ്ങള്‍.രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണെന്നും തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവിട്ടത്.

ചോദ്യം ചെയ്യലിനോട് പലപ്പോഴും അതിവൈകാരികമായാണ് നടൻ ചോദ്യം ചെയ്യലിൽ പ്രതികരിക്കുന്നതെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ബിഷപ്പിന്റ പേര് ആവശ്യമില്ലാതെ കേസിലേക്ക് വലിച്ചിഴച്ചിരുന്നു. ഇത്തരത്തിൽ കേസ് വഴിതിരിച്ച് വിടാൻ ശ്രമിച്ച് ദിലീപ് സ്വയം കുഴി കുഴിക്കുകയാണ്.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ബിഷപ്പിന്റ പേര് ആവശ്യമില്ലാതെ കേസിലേക്ക് വലിച്ചിഴച്ചത് ഇതിന്റെ ഉദാഹരണമായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചു. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നാണ് ദിലീപ് പറഞ്ഞിരുന്നത്.

ക്രൈംബ്രാഞ്ചിനും അന്വേഷണസംഘത്തിനും ദിലീപും ബിഷപ്പുമായി ബന്ധമുണ്ടെന്ന സൂചനലഭിച്ചിട്ടുണ്ടെന്ന ദീലീപിന്റെ തന്നെ മുൻവിധിയുടെ അടിസ്ഥാനത്തിലാണ് ദിലിപ് ക്രൈംബ്രാഞ്ചിനോട് ഈ വിഷയം അവതരിപ്പിച്ചത്.എന്നാൽ അത് തള്ളിക്കൊണ്ട് ബിഷപ്പ് രംഗത്ത് വരികയും ചെയ്തു.ഇത്തരത്തിൽ ക്രൈംബ്രാഞ്ചിന്റെ കൈയിലുള്ള തെളിവുകളെക്കുറിച്ച് പോലും ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളും നുണയുമാണ് ചോദ്യം ചെയ്യലിൽ ദീലീപ് പറയുന്നത്.

ലോകമെമ്പാടും ശ്രദ്ധ നേടിയ മണി ഹെയിസ്റ്റ് എന്ന വെബ് സീരീസിലെ ചില രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ദിലീപിന്റെ പ്രവൃത്തികൾ. ചോദ്യം ചെയ്യൽ എങ്ങനെയെല്ലാം നീട്ടികൊണ്ട് പോകാൻ പറ്റുമോ അങ്ങനെയൊക്കെ തന്നെ സമയം വലിച്ച് നീട്ടാനായിരിക്കാം ദിലീപിന്റെ ഉദ്ദേശം. ദിലീപിന്റെ കയ്യിൽ ആവശ്യത്തിലധിമുള്ളതും പോലീസിന്റെ കയ്യിൽ ഇല്ലാത്തതുമായ ഒന്നാണ് സമയം, അത്‌കൊണ്ട് തന്നെ എങ്ങനെയെങ്കിലും ഈ സമയം പാഴാക്കി കളയണം എന്ന് ഉറപ്പിച്ച് തന്നെയാണ് ദിലീപ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് എന്ന് തന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു.

അതേസമയം, താൻ ജീവിതത്തിൽ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല, കോടതിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണിച്ചപ്പോൾ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയിൽ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നുമാണ് ദിലീപ് പറഞ്ഞത്. ഇങ്ങനെ അതിനാടകീയമായും വൈകാരികമായുമാണ് ദിലീപ് ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്നത്. ദീലീപിന്റെ ഈ പ്രതികരണങ്ങൾ ഒക്കെത്തന്നെയും മുൻപ് പറഞ്ഞതുമായോ കോടതി രേഖകളുമായോ ഒരു ബന്ധവുമില്ലാത്തതാണ്.അത് ദിലീപിന് തന്നെ തിരിച്ചടിയായകുകയും ചെയ്യും.

ദൃശ്യങ്ങൾ പ്ലേ ചെയ്യണ്ട എനിക്ക് കാണാൻ ത്രാണിയില്ലെന്ന് പറഞ്ഞ അതേ ദിലീപാണ് ദൃശ്യം വിട്ടുകിട്ടുന്നതിനായി സുപ്രീംകോടതി വരെ പോയത്.മാത്രമല്ല ബാലചന്ദ്രകുമാറിന്റെ സിനിമയിൽ നിന്ന് പിന്മാറിയതുമായുള്ള വിശദീകരണത്തിലും ഇപ്പോൾ രണ്ട് വെളിപ്പെടുത്തലുകൾ വന്നിരിക്കുകയാണ്. ദിലീപ് പറഞ്ഞതിന് വിരുദ്ധമായാണ് സംവിധായകൻ റാഫിയുടെ മൊഴി.ദിലീപ് ഇത്തരം കഥകൾ മെനയുന്നതുകൊണ്ട് അതൊക്കെ നിഷ്പ്രയാസം പൊളിക്കാൻ സാധിക്കുമെന്നും അന്വേഷണസംഘത്തിന് വിശ്വാസമുണ്ട്.

കേസിൽ സുപ്രീംകോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയാണ്. വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി.കേസിൽ പുതിയ ചില തെളിവുകൾ കൂടി ലഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിച്ചത്. സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി ചൂണ്ടിക്കാട്ടി പുതിയ തെളിവുകൾ വിചാരണ കോടതി പരിഗണിക്കുന്നില്ല. അതിനാൽ വിചാരണ പൂർത്തിയാക്കാനുള്ള സമയം ഫെബ്രുവരി 14-ൽ നിന്നും നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

എന്നാൽ ഇക്കാര്യം ഉന്നയിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണ കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാം. മുൻപ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി തന്നെ സമീപിച്ചിരുന്നെന്നും ഇത് അംഗീകരിച്ചിരുന്നെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker