Home-bannerKeralaNews
ആലപ്പുഴയില്‍ സ്വകാര്യ ലബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ആലപ്പുഴ: പറവൂരില്‍ സ്വകാര്യലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പറവൂര്‍ രണ്ടുതൈക്കല്‍ ഷാജി (53) ആണ് മരിച്ചത്. കപ്പക്കട സണ്‍റൈസ് ഗ്രൗണ്ടില്‍ ആണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് പോലീസിനെ വിവരമറിയിച്ചത്. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് വാങ്ങിയ എണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News