സ്വകാര്യബസുകള്‍ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും
തിരുവനന്തപുരം:ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.ബസ്സുടമകളുടെ വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരന്തരമായുള്ള വിലവര്‍ദ്ധനവ് തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഒന്‍പതു മാസത്തിനിടെ ഡീസല്‍ വില 21 രൂപ വര്‍ദ്ധിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയലൂടെയാണ് കടന്നുപോകുന്നതെന്ന് ഉടമകള്‍ പറയുന്നു.ലോക്ഡൗണിനുശേഷം ആകെ സര്‍വ്വീസ് നടത്തുന്ന ബസുകളുടെ നാലിലൊന്നു മാത്രമാണ് നിരത്തുകളില്‍ ഇറങ്ങിയത്.ഇതിനിടെ ഓരോ ദിവസവുമുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധനവ് നട്ടെല്ലൊടിയ്ക്കുന്നതായി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതും തിരിച്ചടിയാണ്.ഇന്ധനവിലയും തൊഴിലാളികളുടെ ശമ്പളച്ചിലവുകളും ചേരുമ്പോള്‍ മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്.പണിമുടക്കിന് മുന്നോടിയായി മാര്‍ച്ച് ഒന്നിന് ജില്ലാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തും.