കോട്ടയം നീലിമംഗലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ചു വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു
കോട്ടയം: എം.സി റോഡില്‍ നീലിമംഗലത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് അഞ്ചു വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ നീലിമംഗലം പാലത്തിന് സമീപമായിരിന്നു അപകടം. സ്വകാര്യബസ് നിയന്ത്രണം വിട്ട് നിയന്ത്രണം വിട്ട് ഒരു കാറിലും രണ്ട് പിക് അപ്പ് വാനുകളിലും ഒരു മീന്‍ വണ്ടിയിലും ഇടിച്ച് കയറുകയായിരിന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കോട്ടയത്ത് നിന്ന് എറണാകുളത്തിന് പോകുകയായിരുന്ന ബെന്‍ഹാന്‍ എന്ന ബസാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വന്ന പിക് അപ്പ് വാനില്‍ ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട പിക് അപ്പ് മുന്നില്‍ പോകുന്ന കാറിലും കാര്‍ മറ്റൊരു പിക്കപ്പ് വാനിലും മീന്‍ വണ്ടിയിലും ഇടിക്കുകയായിരിന്നു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.