EntertainmentNews
‘നാട്ടിലെ മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍’
മലയാളികളുടെ സ്വന്തം ദുൽഖറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘നാട്ടിലെ മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍’ എന്ന് പൃഥ്വി കുറിച്ചു. ദുല്‍ഖറിനൊപ്പം കേക്ക് പങ്കുവെയ്ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിയും സുപ്രിയയും ഒന്നിച്ചാണ് താരത്തിന് പിറന്നാള്‍ ആശംസ നേരാനെത്തിയത്. ദുല്‍ഖറിന് ഇന്ന് 34-ാം പിറന്നാളാണ്.
ദുല്‍ഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നില്‍ക്കുന്ന കുടുംബചിത്രം പങ്കു വച്ചാണ് സുപ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്നത്. സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിയും ദുല്‍ഖറും.
കഴിഞ്ഞ ദിവസങ്ങളിലാണ് മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പൃഥ്വിയുടെ ചിത്രങ്ങള്‍ വൈറലായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News