ബൈക്കിൽ ചുള്ളനായി പൃഥ്വി; ‘ബ്രോ ഡാഡി’ ലുക്ക് പുറത്ത്
ഹൈദരാബാദിൽ ചിത്രീകരണം തുടങ്ങിയതിന് പിന്നാലെ ബ്രോ ഡാഡിയിലെ പൃഥ്വിരാജിന്‍റെ ലുക്ക് പുറത്തുവിട്ടു. ബൈക്കിൽ കൂളിങ് ഗ്ലാസ് വച്ച് നായിക കല്യാണി പ്രിയദർശനൊപ്പം ഉള്ള ചിത്രം വൈറലായിക്കഴിഞ്ഞു.ഇരുവരും ഒരുമിച്ചുള്ള രംഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്. ഐടി പ്രൊഫഷണലുകളാണ് രണ്ടുപേരുടെയും കഥാപാത്രം എന്ന സൂചനകളാണ് ഫോട്ടോ തരുന്നത്.
മുഴുനീള കോമഡി ചിത്രം എന്ന് കരുതുന്ന ബ്രോ ഡാഡിയിൽ മോഹൻലാൽ ആണ് നായകൻ.അടുത്ത ദിവസങ്ങളിൽ മോഹൻലാലും മീനയും ഷൂട്ടിന് എത്തുമെന്നാണ് വിവരം. ചിത്രത്തിന്‍റെ പേരിലുള്ള ഡാഡി മോഹൻലാൽ ആണോ എന്ന ചോദ്യവുമായി ആരാധകർ എത്തിക്കഴിഞ്ഞു. പൃഥ്വിയുടെ ഫ്രീക്ക് ലുക്ക് സൂപ്പർ എന്നും സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ ഷെയർ ചെയ്ത് പല താരങ്ങളും കുറിച്ചു.
ഹൈദരാബാദ് ഐടി പാർക്കിൽ ഷൂട്ടിങ് തുടങ്ങിയ വിവരം പൃഥ്വിയുടെ ഭാര്യ സുപ്രിയാ മേനോൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കല്യാണിയും പൃഥ്വിരാജും പൂജയ്ക്ക് എത്തിയതിന്‍റെ വീഡിയോയും അണിയറ പ്രവർത്തകർപുറത്തുവിട്ടിട്ടുണ്ട്. 20 ദിവസത്തിലധികം ബ്രോ ഡാഡി ഹൈദരാബാദിൽ ഷൂട്ട് ചെയ്യുമെന്നാണ് സൂചന. ഗാനരംഗങ്ങൾ വിദേശത്തുൾപ്പെടെ
ചിത്രീകരിക്കാനും ആലോചനയുണ്ട്. അനുമതി ലഭിച്ചാൽ കുറച്ച് ഭാഗം കേരളത്തിലും ഷൂട്ട് ചെയ്യും. ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന
ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശ്രീജിത്ത് എൻ, ബിബിൻ ജോർജ് എന്നിവർ ചേർന്നാണ്.