ന്യൂഡല്‍ഹി: രാജ്യത്ത് നാല് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനുകള്‍ തെരഞ്ഞെടുത്തത് നടപടിക്രമം പാലിച്ചായിരുക്കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രണ്ട് വാക്‌സിനുകള്‍ക്ക് ശാസ്ത്രീയാനുമതി ലഭിച്ചു.
ഇന്ത്യയ്ക്കിത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഷീല്‍ഡ് വാക്‌സിനായി കേന്ദ്ര സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും ഒരേ മനസ്സോടെ നീങ്ങണമെന്ന് യോഗത്തില്‍ ആഭ്യന്തരമന്ത്രി പറഞ്ഞു.
വാക്‌സിന്‍ 200 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. കേന്ദ്രം വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ട വാക്‌സിനേഷന്‍ മുന്‍നിര പോരാളികള്‍ക്കാകും വിതരണം ചെയ്യുക.