ന്യൂഡല്‍ഹി:കേരളപ്പിറവി ദിനത്തില്‍ കേരളത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വളര്‍ച്ചയ്ക്ക് എപ്പോഴും സംഭാവനകള്‍ നല്കിയ കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍ നേരുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
കേരളത്തിന്റെ പ്രകൃതിഭംഗി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചുകൊണ്ട് കേരളത്തെ പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നുണ്ട്. കേരളത്തിന്റെ പുരോഗതിക്കായി പ്രാര്‍ഥിക്കുന്നുവെന്ന വാക്കുകളോടെയാണ് അദ്ദേഹം ആശംസകള്‍ ചുരുക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News