Home-bannerNationalNews
കേന്ദ്ര ബജറ്റ്; വില കൂടുന്നവയും വില കുറയുന്നവയും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പ്രകാരം ഇവയ്‌ക്കൊക്കെ വില കൂടും. ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് നേരിയ ആരോഗ്യ സെസ് ഏര്‍പ്പെടുത്തും. ചെരുപ്പുകള്‍ക്കും ഫര്‍ണീച്ചറിനും വില ഉയരും. ഇവയുടെ കസ്റ്റംസ് ഡ്യുട്ടി ഉയര്‍ത്തി. സിഗരറ്റ്, ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്കും വില കൂടും. എക്സൈസ് തീരുവ ഉയര്‍ത്തും. വില കുറയുന്നവ: ന്യൂസ് പ്രിന്റിന്റെ ഇറക്കുമതി തീരുവ പകുതിയാക്കി 5%. പഞ്ചസാര, സ്‌കിംഡ് മില്‍ക്ക്, ചിലയിനം മദ്യങ്ങള്‍, സോയ- തീരുവ ഒഴിവാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News