InternationalNews

തെങ്ങിന്റെ മുകളിൽ കയറി വാർത്താസമ്മേളനം നടത്തി നാളികേര വകുപ്പ്​ മന്ത്രി ; വീഡിയോ വൈറൽ

കൊളംബോ:വത്യസ്തതയാർന്ന വാർത്താസമ്മേളനവുമായി വൈറൽ ആകുകയാണ് ശ്രീലങ്കന്‍ നാളികേര വകുപ്പ്​ മന്ത്രി അരുന്ദിക ഫെര്‍ണാഡോ . തെങ്ങിന്റെ മുകളിലിരുന്നാണ് മന്ത്രി വാർത്താസമ്മേളനം നടത്തിയത്.

പ്രാദേശിക വ്യവസായങ്ങളും ആഭ്യന്തര ഉപഭോഗവും കണക്കിലെടുക്കുമ്പോൾ രാജ്യത്ത്​ 70 കോടി നാളികേരത്തിന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് തെങ്ങിൻമുകളിലിരുന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തെ ഓരോ ചെറിയ സ്​ഥലങ്ങളിലും തെങ്ങ്​ വെച്ചുപിടിക്കുമെന്നും വിദേശനാണ്യം നേടിത്തരുന്ന രീതിയില്‍ നാളികേര വ്യവസായം ഉയര്‍ത്തികൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നാളികേരത്തിന്‍െറ വില കുറക്കുന്നത്​ സംബന്ധിച്ച്‌​ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്ന​ുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker