ലണ്ടന്‍: ബ്രിട്ടണില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഭര്‍ത്താവിനും രോഗം സംശയിക്കുന്നുണ്ട്. നേരത്തെ മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതുവരെ രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം 288 ആയി. ഇതില്‍ 48 പേര്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് മരിച്ചതാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 665 പേര്‍ക്കും.
ബ്രിട്ടണില്‍ പതിനഞ്ച് ലക്ഷത്തോളം ആളുകളെ രോഗം സാരമായി ബാധിക്കാനിടയുണ്ട് എന്നാണ് വിലയിരുത്തല്‍. പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുടെ വൃദ്ധരും ആണ് ഇതില്‍പെടുന്നത്. നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
വിമാന സര്‍വീസുകള്‍ നിലച്ചതോടെ ബ്രിട്ടനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയാണ്. ബ്രിട്ടണില്‍ രോഗബാധയുള്ളവരുടെ എണ്ണം 5000 അടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ട് തന്നെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പോലെയുള്ള കര്‍ശനമായ നടപടി ക്രമങ്ങളിലേക്ക് അധികാരികള്‍ നീങ്ങുകയാണ്.