KeralaNewsRECENT POSTS
ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ, കൊക്കിന് ജീവനുള്ള കാലത്തോളം കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
കൊല്ലം: ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ എന്നും കൊക്കിന് ജീവനുള്ള കാലത്തോളം കോണ്‍ഗ്രസുകാരനായി തന്നെ അറിയപ്പെടുമെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. രണ്ടു ദിവസം മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് വിശദീകരണം എന്ന നിലയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നുവരെ വഹിച്ച എല്ലാ പദവികളിലേക്കും കൈപിടിച്ചുയര്‍ത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസുകാരന്‍ എന്ന നിലയ്ക്ക് തന്നെ താന്‍ അറിയപ്പെടും എന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News