തെരുവില്‍ നിന്ന് ചായ കുടിച്ച് പ്രയാഗ മാര്‍ട്ടിന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍
ഫോട്ടോഷൂട്ടുകളുടെ കാര്യത്തില്‍ എപ്പോഴും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ഒരു തരം മാജിക് പോലെ, തന്റെ ചിത്രങ്ങളിലൂടെ ആരാധകരെ അതിശയിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രയാഗ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രയാഗയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്.
പാരമ്പര്യ രീതിയിലുള്ള കോസ്റ്റ്യൂമിനൊപ്പം മോഡേണ്‍ ലുക്ക് നല്‍കിയാണ് ഇത്തവണത്തെ പ്രയാഗയുടെ ചിത്രങ്ങള്‍. ചുവന്ന സാരിയും ഓഫ് വൈറ്റ് ഹാഫ് സ്ലീവ് പഫ് ബ്ലൗസും ഇടയ്‌ക്കൊരു ബെല്‍റ്റും ചുവന്ന വലിയ പൊട്ടും മുഖത്തേക്ക് കിടക്കുന്ന ചുരുണ്ട ചെമ്പന്‍ മുടിയുമൊക്കെയാണ് ഇത്തവണത്തെ പ്രയാഗയുടെ ഫോട്ടോഷൂട്ടിന്റെ ഹൈലൈറ്റുകള്‍.
”എല്ലാവരും ചിന്തകളുടെയും ഉള്‍ക്കാഴ്ചകളുടെയും വികാരങ്ങളുടെയും ഒരു പ്രപഞ്ചമാണെന്ന് കണ്ടെത്താന്‍ തെരുവ് എന്ന റാംപിലൂടെ നടക്കുക.” എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ട്രീറ്റിലൂടെ നടക്കുന്നത്, പര്‍ദ്ദയിട്ട സ്ത്രീയ്‌കൊപ്പം നില്‍ക്കുന്നത്, ബസ് കാത്തിരുപ്പ് കേന്ദ്രത്തിലിരിക്കുന്നത്, ചായക്കടയില്‍ നിന്ന് ചായ വാങ്ങി കുടിക്കുന്നത് എന്നിങ്ങനെ പല ചിത്രങ്ങളും പ്രയാഗ കൊടുത്തിട്ടുണ്ട്.
https://www.instagram.com/p/CWaedIBFHXZ/?utm_source=ig_web_copy_link
കേരളത്തിനു പുറത്തെവിടെയോ ആണ് ലൊക്കേഷനെന്ന തോന്നിപ്പിക്കുന്ന ചിത്രങ്ങളുമുണ്ട്. എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്.ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് സിനിമയിലൂടെയാണ് പ്രയാഗ വെള്ളിത്തിരയില്‍ സജീവമായത്. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തിളങ്ങി. പിന്നീടിങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി. അടുത്തിടെ കന്നഡത്തിലും പ്രയാഗ അഭിനയിച്ചിരുന്നു. പ്രയാഗയുടേതായി മലയാളത്തിലും ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്.