EntertainmentKeralaNews

‘ഒടുവിൽ ആളെ കണ്ടുകിട്ടി’ ആരാധകർ,സ്പെയ്നിൽ നിന്നും പ്രണവ് മോഹൻലാൽ;ആഘോഷമാക്കി ആരാധകര്‍

കൊച്ചി:വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ ചെയ്തുള്ളൂവെങ്കിലും മലയാള സിനിമാ പ്രേമികളുടെ പ്രിയ താരമാണ് പ്രണവ് മോഹൻലാൽ. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമായി മാറാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകൾ കണ്ട്  ‘മല്ലു സ്പൈഡർമാൻ’ എന്നാണ് ആരാധകർ പ്രണവിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം തന്റെ ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് പ്രണവ്. 

സ്പെയ്ൻ യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ ഫോട്ടോയോടൊപ്പം താൻ തന്നെ പകർത്തിയ മനോഹര ചിത്രങ്ങളും പ്രണവ് പങ്കുവച്ചിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷം പ്രണവിനെ കണ്ട സന്തോഷമാണ് കമന്റ് ബോക്സ് നിറയെ.”ആളെ കണ്ടുകിട്ടിയല്ലോ, യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന റിയല്‍ ലൈഫ് ചാര്‍ളി, തിരിച്ചു വരൂ ബ്രോ, അടുത്ത സിനിമ എന്നാണ്, എന്റെ പൊന്നു ബ്രോ ഒന്ന് തിരിച്ചു വായോ, ഇജ്ജാതി മനുഷ്യൻ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

https://www.instagram.com/p/CkAZWYKLh-n/?utm_source=ig_web_copy_link

ഓണനാളിൽ പ്രണവ് പങ്കുവച്ച ഫോട്ടോ ഏറെ ശ്രദ്ധനേടിയിരുന്നു. യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം എന്ന ക്യാപ്ഷനോടെ പുറത്തുവന്ന പോസ്റ്റിന് ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യൻ ആണല്ലോ പ്രണവ് എന്നാണ് ആരാധകർ കമന്റ് ചെയ്തത്. 

https://www.instagram.com/p/CkAZLMrLJT_/?utm_source=ig_web_copy_link
ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലാണ് പ്രണവ് ഒടുവിലായി അഭിനയിച്ചത്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. ചിത്രത്തിലെ ​ഗാനങ്ങൾ ഏറെ ജനശ്രദ്ധനേടിയിരുന്നു. കല്യാണിയും പ്രണവും മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. 
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button