ബെംഗലൂരു:ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ട്രോൾ ചിത്രം പങ്കുവെച്ച പ്രാകാശ് രാജിന് തിരിച്ചടി. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രമാണ് പ്രകാശ് രാജ് ‘X’ൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു. എന്നാൽ താരത്തിന്റെ പരിഹാസം ഇന്ത്യയുടെ ദൗത്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന വിമർശനങ്ങളാണെത്തുന്നത്. രാഷ്ട്രീയവിഷയമല്ല ഇത് ദേശീയ വിഷയമാണെന്നും നിരവധിപേർ പ്രതികരിച്ചിട്ടുണ്ട്.
‘താങ്കൾ മോദിയോടും ബിജെപിയോടുമുള്ള അന്ധമായ വിരോധത്താൽ ഐഎസ്ആർഒയുടെ കഠിനയത്നത്തെയാണ് പരിഹസിച്ചിരിക്കുന്നത്, ഇത് ബിജെപിയുടെ മിഷനല്ല, ഇന്ത്യയുടേതാണ്’. ‘നിങ്ങളുടേത് അന്ധമായ രാഷ്ട്രീയ വിരോധമാണ്, ട്രോളുന്നത് ദേശീയതയെയാണ്’, എന്നും പലരും പ്രതികരിച്ചു.
ತಾಜಾ ಸುದ್ದಿ :~
— Prakash Raj (@prakashraaj) August 20, 2023
ಚಂದ್ರಯಾನದಿಂದ ಈಗಷ್ಟೇ ಬಂದ ಮೊದಲ ದ್ರಶ್ಯ .. #VikramLander #justasking pic.twitter.com/EWHcQxc1jA
ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്താറുള്ള നടനാണ് പ്രകാശ് രാജ്. അടുത്തിടെ നടന് നേരെ വധഭീഷണിയുണ്ടാകുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. ‘അയാൾ ചായ വിറ്റുവെന്ന് വിശ്വസിച്ചവർ പോലും അയാൾ രാജ്യവും വിൽക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല’ എന്ന് നേരത്തെ പ്രകാശ് രാജ് മോദിക്കെതിരെ ട്വീറ്റ് ചെയ്തത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ x 100 കിമീ ഭ്രമണ പഥത്തില്‍ സ്ഥാപിച്ചിരുന്നു.
ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാന്‍ 3 ഒരുക്കിയത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമായി ചന്ദ്രന്റെ ചുറ്റുന്നതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിക്രം ലാന്ററുമായുള്ള ഐഎസ്ആര്‍ഒയുടെ മിഷന്‍ ഓപ്പറേറ്റര്‍ കോംപ്ലക്‌സിന്റെ ആശയവനിമിയങ്ങള്‍ ഈ ഓര്‍ബിറ്റര്‍ വഴിയായിരിക്കും.
ആശയവിനിമയ ബന്ധം സ്ഥാപിച്ച വിക്രം ലാന്ററിന് ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ സ്വാഗത സന്ദേശം അയച്ചതായി ഐഎസ്ആര്‍ഒ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് ഓഗസ്റ്റ് 23 ബുധനാഴ്ച 5.20 ന് ആരംഭിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ലാന്റിങിന് മുമ്പ് വിക്രം ലാന്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച പകര്‍ത്തിയ ചിത്രങ്ങളാണിവ. ദക്ഷിണ ധ്രുവത്തിലെ വിവിധ ഗര്‍ത്തങ്ങള്‍ ഇതില്‍ കാണാം.
ചന്ദ്രയാന്‍ 3 നെ വെല്ലുവിളിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്ഷേപിച്ച റഷ്യയുടെ ലൂണ-25 പേടകം ലാന്റിങിന് തയ്യാറെടുക്കവെ നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ചിരുന്നു. ഈ ദൗത്യം പരാജയപ്പെട്ടതോടെ എല്ലാ കണ്ണുകളും ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. ചന്ദ്രയാന്‍ 3 വിജയകരമാവുമെന്ന് ഉറപ്പുപറയുകയാണ് ചന്ദ്രയാന്‍ അധികൃതര്‍.